Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2018 11:32 PM GMT Updated On
date_range 3 Dec 2018 11:32 PM GMTഉമ്പിച്ചി ഹാജി സ്കൂളിന് കായിക നേട്ടം
text_fieldsbookmark_border
ചാലിയം: ദേശീയതല മത്സരങ്ങളിൽ ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. മണിപ്പൂരിൽ നടന്ന ദേശീയ സ്കൂൾ തൈക്വാൻഡോ സബ്ജൂനിയർ വിഭാഗത്തിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ടി.കെ. ഹർഷിയ ബാനു സ്വർണ മെഡൽ നേടി. എട്ടാം ക്ലാസ് വിദ്യാർഥിനി എം. രേന ഗുജറാത്തിൽ സമാപിച്ച ദേശീയ സ്റ്റുഡൻറ്സ് ഒളിമ്പിക്സിൽ 200 മീറ്ററിൽ സ്വർണം നേടിയും അഭിമാനമായി. കാസർകോട് നടന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ റണ്ണർ അപ്പായ കോഴിക്കോട് ജില്ല ടീമംഗമായ മുഹമ്മദ് ഷമ്മാസ്, ദക്ഷിണമേഖല സ്കൂൾ ലോൺ ടെന്നിസ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പായ ജില്ല ടീമംഗം നഫ്ല മൊയ്തീൻ എന്നിവരും ഉമ്പിച്ചി ഹാജി സ്കൂൾ വിദ്യാർഥികളാണ്. തിങ്കളാഴ്ച സ്കൂളിലെത്തിയ ഇവരെ അധ്യാപകരും വിദ്യാർഥികളും കവാടത്തിൽ സ്വീകരിച്ചു. പ്രിൻസിപ്പൽ എം.വി. സെയ്ത് ഹിസാമുദ്ദീൻ, കായികവിഭാഗം മേധാവി പി.ടി. അബ്ദുൽ അസീസ്, വി. സൈതലവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story