Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2018 11:32 PM GMT Updated On
date_range 2018-12-04T05:02:49+05:30റെയിൽവേ ക്വാർേട്ടഴ്സ്: സി.പി.എം റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
text_fieldsകോഴിക്കോട്: ആൾപാർപ്പില്ലാത്ത റെയിൽവേ ക്വാേട്ടഴ്സ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമാക്കിയതിൽ പ്രതിഷേധിച്ചും അധികൃതരുെട അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. വൈകീട്ട് അഞ്ചിന് ലിങ്ക് റോഡിൽ നിന്നാരംഭിച്ച മാർച്ച് ഡി.ൈവ.എഫ്.െഎ ജില്ല സെക്രട്ടറി പി. നിഖിൽ ഉദ്ഘാടനം ചെയ്തു. റെയിൽവേ ക്വാർേട്ടഴ്സ് കേന്ദ്രീകരിച്ച് നടത്തുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊലീസും ആർ.പി.എഫും കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരമധ്യത്തിൽ ഒരു െകാലപാതകം നടന്നിട്ട് ആരും അറിയാതെ പോയത് ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മാർച്ചിനുശേഷം നടന്ന ധർണയിൽ സംസാരിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. മേലടി നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.എം കോഴിക്കോട് സൗത്ത് എരിയ കമ്മിറ്റി സെക്രട്ടറി സി.പി. മുസാഫർ അഹമ്മദ്, എം. ബിജുലാൽ എന്നിവർ സംസാരിച്ചു.
Next Story