Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈറ്റ് കെയ്ൻ വിതരണവും...

വൈറ്റ് കെയ്ൻ വിതരണവും ബോധവത്​കരണ സെമിനാറും

text_fields
bookmark_border
വൈറ്റ് കെയ്ൻ വിതരണവും ബോധവത്​കരണ സെമിനാറും
cancel
ഫറോക്ക്: കാലിക്കറ്റ്‌ ബഹ്‌റൈൻ പ്രവാസി അസോസിയേഷനും അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് കേരളയും സംയുക്തമായി ലോക ഭിന്നശേഷിദിനത്തി​െൻറ ഭാഗമായി ബോധവത്കരണ സെമിനാറും വൈറ്റ് കെയ്ൻ വിതരണവും സംഘടിപ്പിച്ചു. കാഴ്ചവൈകല്യമുള്ള 50 പേർക്കാണ് പരസഹായം കൂടാതെ നടക്കാനുള്ള വൈറ്റ്കെയ്ൻ സൗജന്യമായി നൽകിയത്. പ്രമുഖ പണ്ഡിതൻ ശൈഖ് മുഹമ്മദ്‌ കാരകുന്ന് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ ബഹ്‌റൈൻ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡൻറ് എ. കുഞ്ഞിക്കോയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി. സുലോചന, കാലിക്കറ്റ്‌ ബഹ്‌റൈൻ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ഖാസിം, പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി, ജെ. അബ്ദുറഹ്മാൻ, ഡോ. കോയക്കുട്ടി ഫാറൂഖി, പ്രഫ. പരീദ്, ആലിക്കുട്ടി മാസ്റ്റർ, അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ കരീം മാസ്റ്റർ, വൈസ് പ്രസിഡൻറ് പി. അബ്ദുൽ ഗഫൂർ മാസ്റ്റർ, സെക്രട്ടറി പി.ടി. മുഹമ്മദ്‌ മുസ്തഫ മാസ്റ്റർ, അഡ്വൈസർ എ. അബ്ദുൽ റഹീം ചാലിയം, കോഓഡിനേറ്റർ സി.എച്ച്. റാഷിദ് എന്നിവർ സംസാരിച്ചു. photo whitekain.jpg വൈറ്റ് കെയ്ൻ വിതരണവും സെമിനാറും ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story