Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2018 11:32 PM GMT Updated On
date_range 2018-12-03T05:02:59+05:30പുതുപ്പാടി ബാലഭവനം അറുപതിെൻറ നിറവിൽ
text_fieldsഈങ്ങാപ്പുഴ: പുതുപ്പാടി സെൻറ് പോൾസ് ആശ്രമത്തിെൻറയും ബാലഭവനത്തിെൻറയും 60ാം വാർഷികവും സ്ഥാപക പിതാവ് ഗീവർഗീസ് മാർ ഒസ്താത്തിയോസിെൻറ നൂറാം ജന്മദിനാഘോഷവും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ തോവോദോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. താക്കോൽ ദാനവും ദുരിതാശ്വാസ ഫണ്ട് സ്വീകരണവും കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ്, ഫാദർ പൗലോസ് കെ. ജോൺ, ഫാദർ നോബിൾ എം. മാത്യു, ഫാദർ ഗീവർഗീസ് ജോർജ്, ടി.എം. പൗലോസ്, സിസ്റ്റർ എലിസബത്ത്, സിൽവാനോസ് റമ്പാൻ, മാനേജർ ഫിനഹാസ് റമ്പാൻ എന്നിവർ സംസാരിച്ചു.
Next Story