Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:35 PM GMT Updated On
date_range 2018-12-02T05:05:30+05:30വൃശ്ചികം വൃഥാവിലായി: മകരവിളക്കിൽ അയ്യപ്പഭക്തരെ പ്രതീക്ഷിച്ച് പൂജാ സ്റ്റോറുകൾ
text_fieldsനന്മണ്ട: ശബരിമല സീസണായ വൃശ്ചികമാസത്തിലെ കറുപ്പും മാലയും വിൽപനയിൽ ഗണ്യമായ ഇടിവ് സംഭവിച്ചത് പൂജാ സ്റ്റോറുകാർക്ക് വയറ്റത്തടിയായി. സാധാരണ മണ്ഡലകാലം ആരംഭിക്കുന്നതിെൻറ തലേദിവസംതന്നെ പൂജാ സ്റ്റോറുകളിൽ അയ്യപ്പഭക്തരുടെ തിക്കും തിരക്കും അനുഭവപ്പെടാറുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഉടമകൾ രണ്ടോ മൂന്നോ തൊഴിലാളികളെ കൂടി ജോലിക്ക് വെക്കുകയും പതിവായിരുന്നു. ഉടമയുടെ മാത്രമല്ല തൊഴിലാളികളുടെയും ജീവനോപാധിയാണ് വിപണന മാന്ദ്യതയിൽ ശൂന്യമായത്. മാല, കറുപ്പ്, ഇരുമുടി സഞ്ചി, സൈഡ് ബാഗ്, മിൽമയുടെ നെയ്യ് മറ്റ് പൂജാദ്രവ്യങ്ങളെല്ലാം തന്നെ പൂജാ സ്റ്റോറുകളിൽ കെട്ടിക്കിടക്കുകയാണ്. ഓരോ സീസണിലും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് അയ്യപ്പഭക്തർക്കായി കടകളിൽ വിൽപനക്കായി എത്തിക്കുന്നത്. പല പൂജാ സ്റ്റോർ ഉടമകളും ശബരിമല സീസണാകുമ്പോൾ കടകളിലേക്ക് മുതൽ മുടക്കുന്നത് വായ്പ എടുത്തോ വട്ടിപ്പലിശക്ക് കടം വാങ്ങിയോ ആണ്. പണം കടം വാങ്ങിയ പൂജാ സ്റ്റോർ ഉടമകൾ വിഷമവൃത്തത്തിലാണ്.
Next Story