Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​പെഷൽ ഗ്രാമസഭ:...

സ്​പെഷൽ ഗ്രാമസഭ: ഭിന്നശേഷിക്കാരെ വലച്ചു

text_fields
bookmark_border
സ്​പെഷൽ ഗ്രാമസഭ: ഭിന്നശേഷിക്കാരെ വലച്ചു
cancel
നരിക്കുനി : 2019-20 വർഷത്തേക്കുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നരിക്കുനി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ഭിന്ന ശേഷിക്കാരുടെ സ്െപഷൽ ഗ്രാമസഭ പഞ്ചായത്ത് കെട്ടിടത്തി​െൻറ രണ്ടാംനിലയിലാക്കിയത് അംഗവൈകല്യമുള്ളവരെ വലച്ചു.160ഓളം പേർ പങ്കെടുത്തതിൽ ഇരുപതോളം വരുന്ന നടക്കാൻ വയ്യാത്ത ഭിന്നശേഷിക്കാരാണ് താഴെനിലയിൽ കുടുങ്ങിയത്. ഇവർ പരസഹായത്തോടെ മുകളിലെത്തുകയായിരുന്നു. പുതിയ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിനുള്ള അവസരം നൽകുന്നതിനാണ് പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്തതെന്നും താഴെനിലയിൽ സ്ഥലസൗകര്യമില്ലാത്തതിനാലും വിദ്യാലയങ്ങൾ ലഭ്യമല്ലാത്തതിനാലും മുകളിലെ നിലയിൽ യോഗം നടത്തേണ്ടി വരുകയാണുണ്ടായതെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വേണുഗോപാൽ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഐ. ആമിന, വി. ഇല്യാസ്, ഭിന്നശേഷി ട്രസ്റ്റ് കൺവീനർ സിക്കന്തർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെംബർ മറിയക്കുട്ടി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയശ്രീ നന്ദിയും പറഞ്ഞു. ഫോട്ടോ : bhinnaseshi gramasaba narikkuni.jpg നരിക്കുനി ഗ്രാമ പഞ്ചായത്ത് വിളിച്ചുചേർത്ത ഭിന്നശേഷിക്കാരുടെ സ്െപഷൽ ഗ്രാമസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story