Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2018 5:03 AM GMT Updated On
date_range 2018-11-28T10:33:01+05:30മലയാളം കീഴടക്കി മറുനാടൻ തൊഴിലാളികൾ
text_fieldsനരിക്കുനി: ഇതര സംസ്ഥാന തൊഴിലാളികൾ മലയാളം പഠിച്ച് പരീക്ഷ എഴുതുന്നതിലും വിജയികളാകുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ വഴി നടപ്പാക്കിയ ചങ്ങാതി പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ഏക പരീക്ഷ കേന്ദ്രമായ നരിക്കുനിയിൽ 161 പേർ പരീക്ഷ എഴുതിയത്. ഇവരെല്ലാം നരിക്കുനി പഞ്ചായത്തിൽനിന്നുള്ളവരാണ്. ഹമാരി മലയാളം എന്ന പുസ്തകം ഉപയോഗിച്ചായിരുന്നു പഠനം. ഹിന്ദി അറിയാവുന്ന ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയാണ് 13 അധ്യാപകരെ ഏർപ്പെടുത്തിയത്. സാക്ഷരത േപ്രരക്മാർ പദ്ധതിക്ക് നേതൃത്വം നൽകി. ബ്ലാക് ബോർഡിൽ എഴുതിക്കൊടുക്കുന്നത് നോട്ടു പുസ്തകത്തിൽ പകർത്തിയാണ് ഇവർ മലയാളം വശത്താക്കിയത്. നേരത്തെയുണ്ടായിരുന്ന പഠിതാക്കളിൽ പലരും നിപയും പ്രളയവും മൂലം നാട്ടിലേക്ക് ചേക്കേറിയപ്പോൾ പുതിയ പഠിതാക്കളെ കണ്ടെത്തി അവരുടെ താമസസ്ഥലത്ത് ചെന്നാണ് മലയാളം പഠിപ്പിച്ചത്. എല്ലാ മറുനാടൻ തൊഴിലാളികളെയും മലയാള ഭാഷയും കേരള സംസ്കാരവും പഠിപ്പിച്ച് ഇവരുടെ ജീവിതരീതി മാറ്റിയെടുക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. തുടർന്ന് നാലാം ക്ലാസ് യോഗ്യതയുള്ളവരാക്കും. സംസ്ഥാനത്തെ രണ്ടാമത്തെ പരീക്ഷയാണ് നരിക്കുനിയിൽ നടന്നത്. പെരുമ്പാവൂരിലായിരുന്നു ആദ്യത്തേത്. 57 വയസ്സുകാരനായ ബംഗാൾ സ്വദേശിയായിരുന്നു നരിക്കുനിയിലെ ഏറ്റവും പ്രായം കൂടിയ പരീക്ഷാർഥി. വലിയൊരു വിഭാഗം തൊഴിലാളികൾ യു ട്യൂബ്, നെറ്റ് എന്നിവ വഴി മലയാളം നന്നായി പഠിക്കാനുള്ള തിരക്കിലാണ്.
Next Story