Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2018 5:01 AM GMT Updated On
date_range 2018-11-28T10:31:10+05:30ജൈവ പച്ചക്കറി വിളവെടുത്തു
text_fieldsപന്തീരാങ്കാവ്: കൈലമഠം എ.എം.എൽ.പി സ്കൂളിൽ കൃഷിഭവനുമായി സഹകരിച്ച് സ്കൂൾ പരിസ്ഥിതി, കാർഷിക ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികർഷകരൊരുക്കിയ . അഡ്വ. പി.ടി.എ. റഹീം എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിനടുത്ത് സ്വകാര്യ വ്യക്തി സൗജന്യമായി അനുവദിച്ചിടത്താണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷം മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിന് എൽ.പി വിഭാഗത്തിനുള്ള കൃഷിവകുപ്പിെൻറ ജില്ലാതല പുരസ്കാരം ലഭിച്ചിരുന്നു. കെ. രഘു, കെ. പ്രസൂണ, എം. അബ്ദുൽ റഷീദ്, അധ്യാപകരായ മുഹമ്മദ് റിയാസ്, സഹീറുദ്ദീൻ, എൻ. ഷിജു, ആര്യ, എം.എം. സൈതലവി, സ്കൂൾ ലീഡർ സി. അമൽ നാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. വി. ഹർഷലത അധ്യക്ഷത വഹിച്ചു. എൻ.വി. ബാലൻ നായർ, ബാലകൃഷ്ണൻ, ഐഷാബീവി, അജയ് അലക്സ്, സബിത, കെ.എൻ.എ. കോയ, റഷീദ്, സി.കെ. പ്രേമ എന്നിവർ സംസാരിച്ചു.
Next Story