Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ നടുവട്ടം ഗവ....

ബേപ്പൂർ നടുവട്ടം ഗവ. യു.പി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
ബേപ്പൂർ നടുവട്ടം ഗവ. യു.പി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു
cancel
ബേപ്പൂർ: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന ബേപ്പൂർ നടുവട്ടം ഗവ. യു.പി. സ്കൂളി(ചേനോത്ത് സ്കൂൾ)ന്നായി ഒരു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ പേരോത്ത് പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജെസി ബി. മറ്റം റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ കൗൺസിലർമാരായ പി.പി. ബീരാൻ കോയ, എം. ഗിരിജ, എൻ. സതീഷ് കുമാർ, പി.പി. രാമചന്ദ്രൻ, കെ. രാജീവൻ, എ.എം. അനിൽകുമാർ, എം. മമ്മദ് കോയ, കലാം കടുവാനത്ത്, പ്രകാശ് കോഴിക്കൽ, ബി. അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ, എം.പി.ടി.എ പ്രസിഡൻറ് സി.കെ. സുഹ്റ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് മുരളി വെള്ളായിക്കോട് സ്വാഗതവും ബാബു രാജൻ നന്ദിയും പറഞ്ഞു. അഞ്ച് ക്ലാസ് മുറികളും ഓഡിറ്റോറിയവും ഉൾപ്പെടുന്ന 524 .56 ചതുരശ്ര മീറ്റർ വീസ്തീർണത്തിൽ അത്യാധുനിക കെട്ടിടമാണ് സ്കൂളിനായി ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story