Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഗമം മൂന്നാം...

സംഗമം മൂന്നാം വാർഷികാഘോഷ സമാപന സമ്മേളനം

text_fields
bookmark_border
സംഗമം മൂന്നാം വാർഷികാഘോഷ സമാപന സമ്മേളനം
cancel
ഫറോക്ക്: കരുണ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗമം അയൽക്കൂട്ടം മൂന്നാം വാർഷികാഘോഷ സമാപന സമ്മേളനം നടത്തി. ഇൻഫാക് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി മുഖ്യപ്രഭാഷണം നടത്തി. എം. സുധീർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി. ഉസ്മാൻ കോയ, കൊളത്തറ മഹല്ല് പ്രസിഡൻറ് എൻ.സി. കോയക്കുട്ടി, കരുണ ഹെൽപ്ലൈൻ കെ.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. സംഗമം അയൽക്കൂട്ടം മെംബർമാർക്കുള്ള സൗജന്യ ഹെൽത്ത് കാർഡ് വിതരണം, ടെയ്ലറിങ് ആൻഡ് ഫാഷൻ ഡിസൈനിങ് പഠനകേന്ദ്രം, തൈക്വാൻഡോ പരിശീലന കേന്ദ്രം, വനിത കേറ്ററിങ് സർവിസ്, തയ്യൽ മെഷീൻ വിതരണം, സൗജന്യ ലാബ് മെഡിസിൽ കാർഡ് വിതരണം തുടങ്ങിയവയും നടന്നു. കരുണ വെൽഫെയർ സൊസൈറ്റി വി.പി. ബഷീർ സ്വാഗതവും പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. വനിത മെംബർമാരുടെയും ബാലസഭയുടെയും കലാകായിക മത്സരവിജയികൾക്ക് സമ്മാനവിതരണം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story