Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

രാമനാട്ടുകര-തിരുത്തിയാട്-എടവണ്ണപ്പാറ ബസ് റൂട്ട് അനുവദിക്കണം

text_fields
bookmark_border
രാമനാട്ടുകര-തിരുത്തിയാട്-എടവണ്ണപ്പാറ ബസ് റൂട്ട് അനുവദിക്കണം
cancel
കാരാട്: രാമനാട്ടുകരയിൽനിന്ന് കാരാട്-തിരുത്തിയാട് വഴി എടവണ്ണപ്പാറയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുത്തിയാട് യൂനിറ്റ് കുടുംബസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഗമം വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ്കുട്ടി, നൗഷാദ് ചുള്ളിയൻ, വി.സി. ഹമീദ് എന്നിവർ സംസാരിച്ചു. എം.എൻ. ഫസൽ റഹ്മാൻ സ്വാഗതവും ആർ.യു. ശാനിബ് നന്ദിയും പറഞ്ഞു. ബിറ്റ്സ് ഓഫ് കാലിക്കറ്റ് ഗാനമേളയും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story