Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ ബസിൽ വീണ്ടും...

സ്വകാര്യ ബസിൽ വീണ്ടും മോഷണം; ആറു പവൻ കവർന്നു

text_fields
bookmark_border
സ്വകാര്യ ബസിൽ വീണ്ടും മോഷണം; ആറു പവൻ കവർന്നു
cancel
നാദാപുരം: വടകര-തൊട്ടിൽപാലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വീണ്ടും മോഷണം. ശനിയാഴ്ചയും വ്യാഴാഴ്ചയുമായി രണ്ടു സംഭവങ്ങളിൽ രണ്ടു സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു. വള്ളിക്കാട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ ബ്രേസ്ലെറ്റും വാണിമേൽ സ്വദേശിനിയുടെ മൂന്നര പവൻ സ്വർണമാലയുമാണ് കവർന്നത്. വ്യാഴാഴ്ച വൈകീട്ട് വടകരയിൽനിന്ന് കുറ്റ്യാടിക്കു പോവുകയായിരുന്ന കണ്ണോത്ത് ബസിൽനിന്നാണ് വള്ളിക്കാട് സ്വദേശിനിയുടെ ബ്രേസ്ലെറ്റ് കവർന്നത്. വടകരയിൽനിന്ന് ബസിൽ കയറിയ സ്ത്രീ വള്ളിക്കാട് ഇറങ്ങിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ നാദാപുരത്തുനിന്ന് വിലങ്ങാേട്ടക്കു പോവുകയായിരുന്ന ലക്സസ് ബസിലാണ് വാണിമേൽ സ്വദേശിനിയായ 55കാരിയുടെ മൂന്നര പവൻ മാല കവർന്നത്. വാണിമേലിൽ ബസിറങ്ങിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് വീട്ടമ്മ അറിയുന്നത്. കല്ലാച്ചിക്കും തെരുവൻപറമ്പിനും ഇടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതി ബസിൽനിന്നിറങ്ങിയതായി കണ്ടക്ടർ പൊലീസിൽ മൊഴി നൽകി. അടുത്തിടെയായി സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയത് യാത്രക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story