Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 5:04 AM GMT Updated On
date_range 2018-11-25T10:34:06+05:30തെരുവത്ത്കടവിലെ സാമൂഹിക വിരുദ്ധ ശല്യത്തിന് അറുതിയായില്ല; ഒരാഴ്ചക്കുള്ളിൽ അതിക്രമ പരമ്പര
text_fieldsഉള്ള്യേരി: തെരുവത്ത്കടവിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അറുതിയായില്ല. ഒരാഴ്ചക്കുള്ളിൽ പ്രദേശത്ത് വ്യാപക മോഷണവും അതിക്രമങ്ങളും അരങ്ങേറിയിട്ടും പൊലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. തെരുവത്ത്കടവ് പുഴക്ക് സമീപത്തെ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടിയും ലീഗ് ഓഫിസിലെ രണ്ട് ഫാനും ബൾബുകളും മോഷ്ടിച്ചു. ഓഫിസിലെ ഫർണിച്ചറുകൾ വാരിവലിച്ചിട്ട നിലയിലാണ്. ചിറക്കൽ റഹീമിെൻറ അടച്ചിട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടുചാക്ക് അടക്കയും വീട്ടുപകരണങ്ങളും മോഷണം പോയി. ഇവിടെ അലമാരകൾ മുഴുവനും കുത്തിതുറന്ന നിലയിലായിരുന്നു. ബസ്സ്റ്റോപ്പിന് തൊട്ടടുത്തുള്ള കുനിയിൽ രജന രവീന്ദ്രെൻറ വീട്ടിലെ കിണറിെൻറ ഗ്രിൽ കടത്തി. ഒറവിൽ റോഡിലുള്ള കൊല്ലപ്പണിശാലയിൽ നിന്നും മൂന്ന് കൊടുവാളുകൾ നഷ്ടപ്പെടുകയും തൊട്ടടുത്ത സി.പി.എം ഓഫിസിെൻറ മുൻവശത്തുള്ള ടൈൽസ് കുത്തിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇവിടെ കടയുടെ ഷട്ടറിൽ മനുഷ്യ മലം എറിഞ്ഞ സംഭവം ഉണ്ടായിരുന്നു. മൂന്ന് വീടുകളിൽ മോഷണശ്രമം നടക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പാലം കേന്ദ്രീകരിച്ച് മദ്യ, മയക്കുമരുന്ന് വിൽപന വ്യാപകമായതായും പരാതി ഉയർന്നിട്ടുണ്ട്. പൊലീസ് പെട്രോളിങ് കാര്യക്ഷമമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Next Story