Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സരയോട്ടം നടത്തിയ...

മത്സരയോട്ടം നടത്തിയ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

text_fields
bookmark_border
മത്സരയോട്ടം നടത്തിയ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
cancel
ചേളന്നൂര്‍: ബാലുശ്ശേരി റൂട്ടില്‍ മത്സരയോട്ടം നടത്തിയ ബസുകളില്‍ ഒരു ബസ് മുന്നിലുള്ള ബസി​െൻറ പിറകിലിടിച്ചുണ്ടായ അപകടത്തില്‍ ആറു യാത്രക്കാര്‍ക്ക് പരിക്ക്. കുമാരസ്വാമി ബസാറിനു സമീപം ശനിയാഴ്ച രാവിലെ 10.30യോടെയാണ് അപകടം. ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മോന്‍ മോട്ടോഴ്സ്, കെ.കെ ബസുകള്‍ തമ്മിലാണ് ഇടിച്ചത്. എതിരെ വന്ന ബൈക്ക് യാത്രികനും അപകടത്തില്‍പെട്ടു. സാരമായി പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോാളജിലും ചികിത്സ തേടി. കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. രണ്ടു ബസുകളും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ മൊഴിയെടുത്ത് നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ ഓടുന്നതിനാല്‍ ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മത്സരയോട്ടം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story