Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 5:02 AM GMT Updated On
date_range 25 Nov 2018 5:02 AM GMTഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് മോണിറ്ററിങ് സമിതി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് മോണിറ്ററിങ് കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ. എ നിർവഹിച്ചു. ഫറോക്ക് പൊലീസ് സ്റ്റേഷൻ ഏരിയ െറസിഡൻറ്സ് മോണിറ്ററിങ് കമ്മിറ്റിയും ഫറോക്ക് പൊലീസും സംയുക്തമായി പൊലീസ് സ്റ്റേഷൻ സാമൂഹിക ആശ്വാസ കേന്ദ്രം അടിസ്ഥാനമാക്കി നടപ്പാക്കുന്ന ലൈബ്രറി, വയോനീതി, ദ്രുതകർമ സംഘം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വയോനീതി ഉദ്ഘാടനം ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി എം.പി. ജയരാജ് നിർവഹിച്ചു. ദ്രുതകർമ സംഘം ഉദ്ഘാടനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. ജയ്സൽ താനൂരിനെ ഫറോക്ക് എസ്.ഐ എം.കെ. അനിൽ കുമാർ ആദരിച്ചു. മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സൻ എ. റസീന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, രാജൻ പുൽപറമ്പിൽ, ഫറോക്ക് എസ്.ഐ എൻ. സുബൈർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ. രവീന്ദ്രനാഥ്, എഴുത്തുകാരൻ ഭാനുപ്രകാശ്, ഫറോക്ക് മുനിസിപ്പാലിറ്റി െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് രാധാകൃഷ്ണൻ, രാമനാട്ടുകര മുനിസിപ്പാലിറ്റി െറസിഡൻറ്സ് ഏകോപന സമിതി ചെയർമാൻ പറമ്പൻ ബഷീർ, കടലുണ്ടി പഞ്ചായത്ത് െറസിഡൻറ്സ് കോഒാഡിനേഷൻ പ്രസിഡൻറ് സി.കെ. സത്യൻ, ചന്ത റോഡ് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. മോണിറ്ററിങ് കമ്മിറ്റി കൺവീനർ പി.സി. അബ്ദുൽ റഷീദ് സ്വാഗതവും വാസു കൊല്ലിയേടത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story