Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2018 5:03 AM GMT Updated On
date_range 2018-11-24T10:33:22+05:30കാക്കൂർ-നരിക്കുനി റോഡിെൻറ പുനർനിർമാണ പ്രവൃത്തികൾ വിലയിരുത്താൻ മന്ത്രിയെത്തി
text_fieldsചേളന്നൂർ: കാക്കൂർ-നരിക്കുനി റോഡിെൻറ പുനർനിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എത്തി. ചില സാേങ്കതിക തടസ്സങ്ങൾമൂലം നിർമാണ പ്രവൃത്തി ഇഴയുകയായിരുന്നു. നാലര കിലോമീറ്ററുള്ള റോഡിെൻറ മൂന്നു കിലോമീറ്ററോളം ടാറിങ് പൂർത്തിയായി. 4.33 കോടി രൂപ ചെലവഴിച്ചാണ് എട്ടു മീറ്റർ വീതിയിൽ പുനർനിർമിച്ചത്. അഞ്ചരയും ആറും മീറ്റർ വീതി മാത്രമുണ്ടായിരുന്ന റോഡിന് സ്ഥലമുടമകൾ സ്വമേധയാ ഭൂമി വിട്ടുനൽകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതു സംബന്ധിച്ചുള്ള കാലതാമസമാണ് പ്രവൃത്തി നീളാൻ വൈകിയതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ പി. ജിൽജിത്ത്, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല, വാർഡ് അംഗങ്ങളായ ദസിത, നിതേഷ്, വിശ്വംഭരൻ, രാമചന്ദ്രൻ പൊതുപ്രവർത്തകൻ കെ.വി. മുരളീധരൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Next Story