Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗഹാർദ വിളംബരമായി...

സൗഹാർദ വിളംബരമായി മാരത്തൺ

text_fields
bookmark_border
സൗഹാർദ വിളംബരമായി മാരത്തൺ
cancel
ചാലിയം: മനസ്സുകളിൽ വിദ്വേഷത്തി​െൻറ വിഷവിത്തുകൾ വിളയിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി വിദ്യാർഥികളുടെ മാരത്തൺ. വട്ടപ്പറമ്പ് ക്രസൻറ് പബ്ലിക് സ്കൂൾ വിദ്യാർഥികളാണ് മതസൗഹാർദ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ൈകയിലേന്തി മാരത്തൺ നടത്തിയത്. നാഷനൽ ഫൗണ്ടേഷൻ ഫോർ കമ്യൂണൽ ഹാർമണി കാമ്പയി​െൻറ ഭാഗമായി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ എ.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. പ്രജീഷ് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. അഡ്മിനിസ്ട്രേറ്റർ എസ്.എം. അബ്ദുൽ ജബ്ബാർ, വൈസ് പ്രിൻസിപ്പൽ റഷീദ്‌ പനക്കൽ ഹൈസ്‌കൂൾ വിഭാഗം മേധാവി പി.വി. സാബിത, പി.കെ. ഷറീജ, ഇ.എം. ജസീന, പി.വി. സ്മിതാറാണി, ഹുമയൂൺ കബീർ, സി. വിശ്വജിത്ത്, അറഫാത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story