Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 5:01 AM GMT Updated On
date_range 2018-11-23T10:31:45+05:30ഫാറൂഖ് കോളജിൽ ഫിസിക്സ് ദേശീയ സെമിനാർ
text_fieldsഫറോക്ക്: ഫാറൂഖ് കോളജ് ഫിസിക്സ് വിഭാഗത്തിെൻറ നേതൃത്വത്തിൽ നടന്ന അസ്‌ട്രോണമി, അസ്ട്രോഫിസിക്സ് നാഷനൽ സെമിനാർ സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന സെമിനാറിെൻറ ഉദ്ഘാടനം പ്രമുഖ ലിഗോ ശാസ്ത്രജ്ഞനും ബാംഗ്ലൂർ ഇൻറർനാഷനൽ സെൻറർ ഫോർ തിയററ്റിക്കൽ സയൻസിലെ അധ്യാപകനുമായ ഡോ. അജിത് പരമേശ്വരൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സുഭ സ്വാഗതവും സെമിനാർ കൺവീനർ ഡോ. സുഹൈൽ നന്ദിയും പറഞ്ഞു. ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊച്ചി സർവകലാശാലയിലെ എമിററ്റസ് പ്രഫസറായിരുന്ന ഡോ. വി.സി. കുര്യാക്കോസിെൻറ നിര്യാണത്തിൽ സെമിനാർ അനുശോചിച്ചു. മികച്ച പ്രബന്ധത്തിനുള്ള അവാർഡിനർഹനായ കൊച്ചി സർവകലാശാലയിലെ ജെറിൻ മോഹന് കോളജ് മാനേജർ സി.പി. കുഞ്ഞഹമ്മദ് സമ്മാനദാനം നടത്തി.
Next Story