Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 5:02 AM GMT Updated On
date_range 2018-11-22T10:32:56+05:30നരിക്കുനിയിലെ ഗതാഗതക്കുരുക്ക് അറ്റമില്ലാതെ തുടരുന്നു
text_fieldsനരിക്കുനി: നരിക്കുനി അങ്ങാടിയിൽ വൈകുന്നേരങ്ങളിൽ മാത്രമായിരുന്ന ഗതാഗതക്കുരുക്ക് പകലന്തിയോളമായി മാറിക്കഴിഞ്ഞതോടെ വാഹനയാത്രക്കാരും കാൽനടക്കാരും ഒരുപോലെ നിത്യദുരിതം. ഇന്നലെ വൈകീട്ട് കോഴിക്കോട്-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിനെ അതേ റൂട്ടിലോടുന്ന സ്കാര്യ ബസ് മറികടക്കവെ ഉരസി. ഇതോടെ കെ.എസ്.ആർ.ടി.സി ബസ് റോഡിലിട്ട് ജീവനക്കാർ നരിക്കുനി പൊലീസ് ഔട്ട് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിപ്പോയി. അരമണിക്കൂറോളം കുമാരസ്വാമി റോഡ് ജങ്ഷനിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. നരിക്കുനിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദിഷ്ട ബൈപാസ് റോഡ് അനിശ്ചിതമായി നീണ്ടു പോവുകയാണ്. എട്ടുവർഷം മുമ്പ് പി.ഡബ്ല്യൂ.ഡി അലൈൻമെൻറ് തയാറാക്കി കാൽ നാട്ടിയെങ്കിലും പിന്നെയൊന്നും നടന്നില്ല. അലൈൻമെൻറ് അനുസരിച്ച് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങാൻ റവന്യു-പി.ഡബ്ല്യൂ.ഡി അധികൃതർക്കോ നടപ്പാക്കാൻ ജനപ്രതിനിധികൾക്കോ സാധിച്ചില്ല. ഗതാഗതക്കുരുക്കും കുമാരസ്വാമി റോഡ് ജങ്ഷനിലെ പൊട്ടിപ്പൊളിഞ്ഞ റോഡും വ്യാപാരികളെയും ബാധിച്ചുകഴിഞ്ഞു.
Next Story