Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെക്രട്ടറിയില്ല;...

സെക്രട്ടറിയില്ല; ഫറോക്ക് നഗരസഭയിലെ ഫയലുകൾ തീർപ്പാക്കാനാളില്ല സൂപ്രണ്ടും അവധിയിൽ

text_fields
bookmark_border
സെക്രട്ടറിയില്ല; ഫറോക്ക് നഗരസഭയിലെ ഫയലുകൾ തീർപ്പാക്കാനാളില്ല സൂപ്രണ്ടും അവധിയിൽ
cancel
ഫറോക്ക്: ഫറോക്ക് നഗരസഭയിൽ സെക്രട്ടറിയെ നിയമിക്കാത്തതും സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സൂപ്രണ്ട് അവധിയിൽ പ്രവേശിച്ചതും കാരണം ഫയലുകൾ കുമിഞ്ഞുകൂടുന്നു. നേരത്തേ സെക്രട്ടറിയായിരുന്ന പി. ജസിത സ്ഥലം മാറിപ്പോയതിനെ തുടർന്നുള്ള ഒഴിവിലേക്ക് പുതിയ സെക്രട്ടറിയെ ഇതുവരെ നിയമിച്ചിട്ടില്ല. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എ.ഇ. ദിനേശ് കുമാർ പുതിയ സൂപ്രണ്ട് ചാർജെടുത്തതോടെ പിന്മാറി. സൂപ്രണ്ട് കൃഷ്ണമൂർത്തിയായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ചയായി. ചൊവ്വാഴ്ച വരെ പകരം ചുമതല ഹെൽത്ത് ഇൻസ്പെക്ടർ സൈതലവിക്കായിരുന്നു. ബുധനാഴ്‌ച അദ്ദേഹവും ലീവെടുത്തു. എല്ലാവരും അവധിയിലായതിനെ തുടർന്ന് റവന്യൂ ഇൻസ്പെക്ടർ കെ. ബീനക്ക് താൽക്കാലിക ചുമത നൽകിയിരുന്നു. എന്നാൽ, എച്ച്.ഐ ആരോഗ്യവുമായി ബന്ധപ്പെട്ട ഫയലുകളും ആർ.ഐ, റവന്യൂവുമായി ബന്ധപ്പെട്ട ഫയലുകളും മാത്രമേ ഭാഗികമായി തീർപ്പുകൽപിക്കാൻ കഴിയൂ എന്നിരിക്കെ സെക്രട്ടറിയുടെ അഭാവം നികത്താൻ കഴിയാത്തത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story