Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ ബൈക്കിലിടിച്ച്​...

കാർ ബൈക്കിലിടിച്ച്​ യുവാവിനും രണ്ടു മക്കൾക്കും പരിക്ക്

text_fields
bookmark_border
കാർ ബൈക്കിലിടിച്ച്​ യുവാവിനും രണ്ടു മക്കൾക്കും പരിക്ക്
cancel
വാണിമേൽ: കാർ ബൈക്കിലിടിച്ച് യുവാവിനും രണ്ടു മക്കൾക്കും പരിക്കേറ്റു. നരിപ്പറ്റ സ്വദേശി മേച്ചേരിക്കണ്ടി ഷംസുദ്ദീനും കൂടെ യാത്രചെയ്ത നാലും രണ്ടും വയസ്സുള്ള രണ്ടു മക്കൾക്കുമാണ് പരിക്കേറ്റത്. ഭാര്യ സീനത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ച രണ്ടോടെ വാണിമേൽ പാലത്തിനടുത്താണ് അപകടം. വാണിമേൽ ഭാഗത്തേക്കു വരുകയായിരുന്ന കാറും കല്ലാച്ചി ഭാഗത്തേക്കു പോവുകയായിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിനു മുകളിലൂടെ കാർ കയറിയിറങ്ങി. ബൈക്ക് യാത്രികർ തെറിച്ചുവീണതിനാൽ ആർക്കും സാരമായ പരിക്കേറ്റില്ല. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം പരിക്കേറ്റവരെ കോഴിക്കോെട്ട ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story