Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത പാർക്കിങ്​...

അനധികൃത പാർക്കിങ്​ കാൽനടക്കാർക്ക് ദുരിതം

text_fields
bookmark_border
അനധികൃത പാർക്കിങ്​ കാൽനടക്കാർക്ക് ദുരിതം
cancel
കക്കട്ടിൽ: അനധികൃത പാർക്കിങ് കാരണം കാൽനടക്കാർക്ക് ദുരിതം. കക്കട്ടിൽ ടൗണിലെ സിറ്റി കോപ്ലക്സിന് മുൻവശത്താണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വടകര ഭാഗത്തേക്ക് പോകുന്ന ബസുകൾക്കുള്ള ബസ് സ്റ്റോപ്പും ഇവിടെയാണ്. ബസിൽനിന്നും ഇറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാർക്കടക്കം പാർക്കിങ് ദുരിതമാണ്. കോപ്ലക്സിനുള്ളിൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളത് കൊണ്ടാണ് പുറത്ത് പാർക്ക് ചെയ്യുന്നത്. ഓട്ടോയും മറ്റ് ചെറിയ വാഹനങ്ങളും പാർക്ക് ചെയ്യുമ്പോൾ ടൗണിൽ വാഹനക്കുരുക്കിനും കാരണമാവുകയാണ്. കോംപ്ലക്സിനു മുന്നിലെ പാർക്കിങ് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാരുടെയും കാൽനടക്കാരുടെയും ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story