Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകയർ ഭൂവസ്ത്ര പ്രവൃത്തി ...

കയർ ഭൂവസ്ത്ര പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
കയർ ഭൂവസ്ത്ര പ്രവൃത്തി ഉദ്ഘാടനം
cancel
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്ന മണ്ണ് ജലസംരക്ഷണ പ്രവൃത്തികളുടെ ഭാഗമായുള്ള കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ജലാശയങ്ങളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ നിർവഹിച്ചു. 11ാം വാർഡിലെ ചാപ്രത്ത് താഴ വരാങ്കിതാഴ തോട് നവീകരിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കംകുറിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിലുമായി 20 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് കയർ ഭൂവസ്ത്രം ഉപയോഗിച്ച് നടത്തുന്നത്. വാർഡ് മെംബർ പി.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.കെ. രജീഷ്, ഐ.വി. സജിത്ത്, സ്മിത കോട്ടോള്ളതിൽ, ഷിനോയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story