Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര നിലപാടുകൾ...

കേന്ദ്ര നിലപാടുകൾ ഭാരതത്തി​െൻറ ആത്മാവിനെ നിരാകരിക്കുന്ന​ത്​ ^സി.പി. ചെറിയ മുഹമ്മദ്

text_fields
bookmark_border
കേന്ദ്ര നിലപാടുകൾ ഭാരതത്തി​െൻറ ആത്മാവിനെ നിരാകരിക്കുന്ന​ത്​ ^സി.പി. ചെറിയ മുഹമ്മദ്
cancel
കേന്ദ്ര നിലപാടുകൾ ഭാരതത്തി​െൻറ ആത്മാവിനെ നിരാകരിക്കുന്നത് -സി.പി. ചെറിയ മുഹമ്മദ് മേപ്പയൂർ: ഭാരതത്തി​െൻറ ചരിത്രത്തെയും ആത്മാവിനെയും നിരാകരിക്കുന്നതാണ് കേന്ദ്ര ഭരണകൂട നിലപാടുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. മനോഹരമായ സ്ഥലനാമങ്ങൾ പോലും അരോചകമാക്കിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് ജനാധിപത്യ മാർഗത്തിൽ മറുപടി നൽകാൻ യുവചേതനയും വിദ്യാർഥി സമൂഹവും തയാറാവണം. ബി.ജെ.പി-സി.പി.എം രാഷ്ട്രീയ അജണ്ടകൾക്കായി ദിനംപ്രതി കലുഷിതമാവുന്ന കേരളത്തിന് ഒരു സാന്ത്വനമായിരിക്കും മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സമ്മേളനം മുയിപ്പോത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മസൂദ് ഹരിതാലയം അധ്യക്ഷത വഹിച്ചു. എൻ. അഹമ്മദ്, എൻ.എം. കുഞ്ഞബ്ദുല്ല, കരീം കോച്ചേരി, സി.പി. കുഞ്ഞമ്മത്, ടി. അബ്ദുൽ ലത്തീഫ്, അബ്ദുറഹിമാൻ തച്ചറോത്ത്, റഷീദ് തേവറോത്ത്, മുഹമ്മദലി കോറോത്ത്, യു.കെ. റാഷി, ടി. അഫ്സൽ, കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പി. നിഷാദ് സ്വാഗതവും കെ.പി. ഹാരിസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story