Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:02 AM GMT Updated On
date_range 2018-11-19T10:32:45+05:30ആധികൾക്കിടയിലും പ്രതീക്ഷയോടെ അവർ ഒത്തുചേർന്നു
text_fieldsഓമശ്ശേരി: ആശങ്കയും വേദനയുമായി ദിനങ്ങൾ തള്ളിനീക്കുമ്പോഴും പ്രതീക്ഷയുടെ സ്നേഹത്തുരുത്തിൽ അവർ ഒത്തുകൂടി. ശാന്തി ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്യുന്ന 116 രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് ആശുപത്രിയിൽ ഒത്തുചേർന്നത്. ഡയാലിസിസിനെത്തുന്നവരിൽ 17 മുതൽ 80 വരെ പ്രായമുള്ളവർ ഉണ്ട്. 12 വർഷമായി ഡയാലിസിസ് നടത്തിവരുന്നവർ മുതൽ അടുത്ത കാലത്ത് രോഗത്തിന് ഇടയായവർ വരെ സംഗമത്തിന് എത്തി. പലരും തങ്ങളുടെ രോഗകാല അനുഭവങ്ങൾ പരസ്പരം പങ്കുവെച്ചു. ആശുപത്രി മാനേജ്മെൻറും ഡോക്ടർമാരും ജീവനക്കാരും രോഗികളെ സ്വീകരിച്ചു. കാരാട്ട് റസാഖ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. സർക്കാറും സ്വകാര്യ ആശുപത്രികളും സന്നദ്ധ സംഘടനകളും ചേർന്ന് രോഗികളുടെ പ്രയാസങ്ങൾ മാതൃകാപരമായി പരിഹരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പരീക്ഷണഘട്ടങ്ങളിൽ ആത്മവിശ്വാസവും ക്ഷമയും ആർജിച്ച് ജീവിതത്തെ മുന്നോട്ടു നയിച്ചതിന് ധാരാളം പാഠങ്ങൾ ചരിത്രത്തിലും നേർക്കാഴ്ചയായും ഉണ്ടെന്നും ഇത് നമുക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ, ഒ.പി. അബ്ദുസ്സലാം മൗലവി, എം.കെ. അബ്ദുറഹിമാൻ തറുവായ്, എ. മൊയ്തീൻ കുട്ടി മൗലവി, എ. കുഞ്ഞാലി മാസ്റ്റർ, ഇ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഡോ. സജീഷ് ശിവദാസ് രോഗികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. നാസർ മുക്കം, ജോസഫ് എന്നിവർ സംസാരിച്ചു. രോഗികളും ആശുപത്രി പരിചാരകരും പാട്ടുപാടി. സുകൃതം പദ്ധതിയുടെ ഫണ്ട് കൈമാറ്റം ആശുപത്രി സെക്രട്ടറി എം. അബ്ദു ല്ലത്തീഫ് അഡ്മിനിസ്ട്രേറ്റർ എം.കെ. മുബാറകിനു നൽകി നിർവഹിച്ചു. സ്നേഹസ്പർശം, കാരുണ്യ, മാധ്യമം ഹെൽത്ത് കെയർ, സുകൃതം പദ്ധതികളിലുൾപ്പെടുത്തി മുഴുവൻ രോഗികൾക്കും സൗജന്യ നിരക്കിൽ ഡയാലിസ് നടത്തുന്നതിന് ശാന്തി ഹോസ്പിറ്റലിൽ സൗകര്യമുണ്ട്. പുതിയ പദ്ധതി പ്രകാരം 350 രൂപ നിരക്കിൽ ഡയാലിസിസ് നൽകാനാകും.
Next Story