Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലാവസ്ഥ വ്യതിയാനം...

കാലാവസ്ഥ വ്യതിയാനം ബബ്ലൂസ് നാരങ്ങകൾ കാലംതെറ്റി നേര​േത്ത മൂപ്പെത്തുന്നു

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനം ബബ്ലൂസ് നാരങ്ങകൾ കാലംതെറ്റി നേര​േത്ത മൂപ്പെത്തുന്നു
cancel
മുക്കം: കാലാവസ്ഥ വ്യതിയാനംമൂലം വീട്ടുവളപ്പുകളിലെ ബബ്ലൂസ് നാരങ്ങകൾ നേരേത്ത മൂപ്പെത്തുന്നു. സാധാരണ മകരമാസത്തിലാണ് വിളവെടുപ്പ് നടക്കാറ്. ഇക്കുറി മൂന്നു മാസം മുമ്പേതന്നെ മിക്കയിടങ്ങളിൽ ബബ്ലൂസ് നാരങ്ങകൾ അഥവാ കമ്പിളിനാരങ്ങകൾ മൂപ്പെത്തി വിളവെടുപ്പ് പൂർത്തിയായി. അതേസമയം, വീണ്ടും ബബ്ലൂസ് നാരങ്ങാമരങ്ങളിൽ പൂക്കാനും തുടങ്ങിയിട്ടുണ്ട്. മാവുകൾക്കും കാലാവസ്ഥമാറ്റം നേരേത്ത പ്രകടമായിരുന്നു. സാധാരണ ബബ്ലൂസ് മരങ്ങൾ ഇടവപ്പാതിയോടെയാണ് പൂക്കൾ വിരിഞ്ഞ് കായ്കൾ പ്രകടമാവുന്നത്. ചുരുങ്ങിയത് എട്ടു മാസത്തെ മൂപ്പെത്തലിനുശേഷം പറിച്ചെടുക്കുന്നവക്കാണ് കൂടുതൽ മധുരമുണ്ടാകുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം നേരേത്ത കായ്കൾ പറിച്ചെടുക്കാനായത് കർഷകർക്ക് ഏറെ ആശ്വാസമായാണ് വിലയിരുത്തുന്നത്. ഉൾഭാഗത്തെ അല്ലികൾ ചുവപ്പ്, വെള്ള നിറത്തിലാണ് കണ്ടുവരുന്നത്. സൗത്ത് ഏഷ്യയാണ് ബബ്ലൂസ് നാരങ്ങയുടെ ജന്മനാടായി അറിയപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story