Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:02 AM GMT Updated On
date_range 2018-11-18T10:32:59+05:30അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് മലയോരം
text_fieldsതാമരശ്ശേരി: അപ്രതീക്ഷിത ഹര്‍ത്താലിനെ തുടർന്ന് മലയോര മേഖലയില്‍ നിരവധി യാത്രക്കാർ വലഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താലാണ് നാട്ടുകാരെ ഏറെ വലച്ചത്. സാധാരണപോലെ ജോലിക്കും മറ്റുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങിയവരാണ് ദുരിതത്തിലായത്. പലരും ഹര്‍ത്താല്‍ വിവരം അറിയുന്നത് രാവിലെ ആറുമണിക്ക് ശേഷമാണ്. ദൂരസ്ഥലങ്ങളിലേക്ക് പോവേണ്ടവരും ദൂരെനിന്ന് വരുന്നവരും വഴിയില്‍ കുടുങ്ങി. മിക്ക ഹോട്ടലുകളിലും തയാറാക്കിയ ഭക്ഷണങ്ങള്‍ വില്‍ക്കാനായില്ല. താമരശ്ശേരി കാരാടിയില്‍ രാവിലെ 10 മണിയോടെ വട്ടക്കുണ്ട് പാലത്തിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആർ.ടി.സി ബസടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞു. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി പൊലീസ് എത്തിയാണ് ഹര്‍ത്താല്‍ അനുകൂലികളെ മാറ്റിയത്. കണ്ടാലറിയാവുന്ന 107 പേര്‍ക്കെതിരെ കേസ് എടുത്തു. ബംഗളൂരുവില്‍ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാരാടി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം തടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി എസ്.ഐ സായൂജ് കുമാറിനെ അസഭ്യംപറയുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 25ഓളം പേര്‍ക്കെതിരെ കേസ് എടുത്തു. താമരശ്ശേരി പോസ്‌റ്റ് ഒാഫിസിനു സമീപവും പുല്ലാഞ്ഞിമേട്ടിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
Next Story