Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 5:02 AM GMT Updated On
date_range 2018-11-18T10:32:59+05:30ബൈപ്പാസിൽ മുടങ്ങാതെ ഗതാഗതം; ഇടറോഡുകൾ തടസ്സപ്പെടുത്തി
text_fieldsപന്തീരാങ്കാവ്: ദേശീയപാത ബൈപ്പാസിലൂടെ കെണ്ടയിനർ ലോറികളടക്കം ബസുകളല്ലാത്ത വാഹനങ്ങൾ തടസ്സമില്ലാതെ ഓടി. ബസ് ഗതാഗതത്തെ മാത്രമാണ് ഹർത്താൽ ബാധിച്ചത്. എയർപോർട്ടിലേക്കുൾപ്പെടെയുള്ള വാഹനങ്ങളും ചരക്കുലോറികളും നിയന്ത്രണമില്ലാതെ കടന്നുപോയി. പന്തീരാങ്കാവ്-സിറ്റി റോഡും പുത്തൂർമഠം പൊറ്റമ്മൽ റോഡും മരങ്ങളും കല്ലുകളും വലിച്ചിട്ട് തടസ്സപ്പെടുത്തി. ബൈക്കുകളും ചെറിയ വാഹനങ്ങളും മാത്രമാണ് ഓടിയത്. പാലാഴിയിൽ രാവിലെ തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
Next Story