Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 5:01 AM GMT Updated On
date_range 17 Nov 2018 5:01 AM GMTസി.ഡബ്യൂ.ആർ.ഡി.എം ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി
text_fieldsbookmark_border
കുന്ദമംഗലം: സി.ഡബ്ല്യൂ.ആർ.ഡി.എം കാഷ്വൽ കരാർ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമര സഹായസമിതിയുടെ നേതൃത്വത്തിൽ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. ജോലിനിഷേധത്തിനെതിരെ കഴിഞ്ഞ 24 ദിവസമായി കരാർ തൊഴിലാളികൾ സത്യഗ്രഹ സമരത്തിലാണ്. ഇതിനിടെ ചർച്ചയിൽ പ്രശ്നം തീർന്നിരുന്നെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥയിൽനിന്ന് മാനേജ്മെൻറ് പിറകോട്ട് പോയതിനാൽ സമരം തുടരേണ്ടിവരുകയായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. എ.ഐ.ടി.യു.സി. യൂനിയെൻറ നേതൃത്വത്തിലാണ് സമരം. മാർച്ച് ഗേററിൽ പോലീസ് തടഞ്ഞു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജനാർദനൻ കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ.സി. സതീഷൻ, കെ. നാസർ, ചൂലൂർ നാരായണൻ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ വി.കെ. ദിനേശൻ സ്വാഗതവും ഡി. സുന്ദരൻ നന്ദിയും പറഞ്ഞു. മാർച്ചിന് എം. ബാലസുബ്രഹ്മണ്യൻ, വി.പി. വിജയകുമാർ, ഒ. രവീന്ദ്രൻ, കെ.കെ. കൃഷ്ണൻകുട്ടി, കെ.പി. സഹദേവൻ, അബൂബക്കർ, ശ്രീനിവാസൻ, ഉഷാദേവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story