Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഗോള പ്രമേഹനടത്തം...

ആഗോള പ്രമേഹനടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
ആഗോള പ്രമേഹനടത്തം സംഘടിപ്പിച്ചു
cancel
പാറക്കടവ്: ലോക പ്രമേഹദിനത്തിൽ ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറയും ചെക്യാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തി​െൻറയും പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ ആഗോള പ്രമേഹനടത്തവും ബോധവത്കരണ ക്ലാസും സൗജന്യ പ്രമേഹപരിശോധനയും സംഘടിപ്പിച്ചു. 'നടന്നു നടന്ന് നേടാം ആരോഗ്യം' എന്ന പ്രമേയവുമായി സംഘടിപ്പിച്ച നടത്തം ഉമ്മത്തൂരിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആമിന ഫ്ലാഗ് ഓഫ് ചെയ്തു. എം.പി. സലീം, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, പി.ടി.എ പ്രസിഡൻറ് പഴയങ്ങാടി അബ്ദുറഹ്മാൻ, സി.കെ. ജമീല, ഹെൽത്ത് ഇൻസ്പെക്ടർ ജോസ്പ്രകാശ്, പ്രോഗ്രാം ഓഫിസർ ടി.കെ. ജാബിർ, എം.ടി. രേണുക, ഇ.സി. അനീസുദ്ദീൻ, എസ്.ദിവ്യ, കെ.വി. ഹബീബ, മുഹമ്മദ് താനിയറ്റ, മുഹമ്മദ് ഇഫ്നാസ്, സ്വാതി തുടങ്ങിയവർ നേതൃത്വംനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story