Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2018 5:01 AM GMT Updated On
date_range 16 Nov 2018 5:01 AM GMTകുറുവങ്ങാട് സെൻട്രൽ യു.പിയിൽ സമ്പൂർണ ക്ലാസ് ലൈബ്രറി
text_fieldsbookmark_border
കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്കൂളിൽ പി.ടി.എ എല്ലാ ക്ലാസുകളിലും ലൈബ്രറി സജ്ജീകരിച്ചു. കഥാകൃത്ത് യു.കെ. കുമാരന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്. അജിത്ത് അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ നിർവഹണം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി. സുധ ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ. ഷിജു മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം ശ്രീജാറാണി അധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.ഒ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡൻറ് പി.വി. മുസ്തഫ, പ്രധാനാധ്യാപകന് സുബ്രഹ്മണ്യന് നമ്പൂതിരി, മാനേജര്‍ എന്‍.ഇ. മോഹനന് നമ്പൂതിരി, സി.കെ. രജനി, എസ്. സുധീര്‍ബാബു, വൈഗ അനില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story