Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 5:02 AM GMT Updated On
date_range 15 Nov 2018 5:02 AM GMTബാലാവകാശ വാരാചരണ ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
അത്തോളി: വനിത ശിശുവികസന വകുപ്പ് , ബാലാവകാശ സംരക്ഷണ കമീഷൻ, ജില്ല ശിശു സംരക്ഷണ യൂനിറ്റ്, ജി.വി.എച്ച്.എസ്.എസ് നാഷനൽ സർവിസ് സ്കീം എന്നിവർ സംയുക്തമായി ശിശുദിനാഘോഷവും ബാലാവകാശ വാരാചരണവും സംഘടിപ്പിച്ചു. ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. കൊളാഷ് ചിത്രകൂട്ടായ്മ ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ബാലസൗഹൃദ ചങ്ങലയിൽ സ്കൂൾ ചെയർപേഴ്സൻ പി.കെ. ജർഷിന പ്രതിജ്ഞ ചൊല്ലുകയും ലീഡർ കെ.കെ. റിഫ ഷെറിൻ ബാലാവകാശ സന്ദേശ ബാൻഡ് കൈമാറുകയും ചെയ്തു. ഏറ്റവും പ്രായംകുറഞ്ഞ അൽഫ ഫാത്തിമക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പൂക്കളും നെഹ്റുവിെൻറ പുസ്തകവും സമ്മാനിച്ചു. എൻ.വി. അനുപം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എ.എം വേലായുധൻ, എസ്.ഐ. ആർ.എൻ. പ്രശാന്ത്, ഒ.കെ.മനോജ്, പ്രിൻസിപ്പൽ ആർ. ഇന്ദു, ജോസഫ് റിബല്ലോ, അൽക അജിത്, എസ്.ഗംഗ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story