Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുത്തേരി സ്കൂളിന്...

മുത്തേരി സ്കൂളിന് വിഷമില്ലാത്ത പച്ചക്കറി വിഭവങ്ങൾ

text_fields
bookmark_border
മുത്തേരി സ്കൂളിന് വിഷമില്ലാത്ത പച്ചക്കറി വിഭവങ്ങൾ
cancel
മുക്കം: മുത്തേരി ഗവ. യു.പി സ്കൂളിെല വിദ്യാർഥികൾക്കിനി ഉച്ചഭക്ഷണത്തിനൊപ്പം വിഷമില്ലാത്ത പച്ചക്കറി വിഭവങ്ങൾ കഴിക്കാം. സ്കൂൾ കാർഷിക ക്ലബി​െൻറ നേതൃത്വത്തിൽ എസ്.എം.സിയുടെ സഹായത്തോടെ കുട്ടികൾ നട്ടുവളർത്തിയ വെണ്ട, ചീര, മുളക് വഴുതന എന്നിവയാണ് വിളവെടുത്തത്. 125 ഓളം ഗ്രോബാഗുകളിലായിരുന്നു കൃഷി. വിളവെടുപ്പ് മുക്കം കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ നിർവഹിച്ചു എസ്.എം.സി ചെയർമാൻ സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. കാർഷിക ക്ലബ് കോഓഡിനേറ്റർ എ.കെ. രാധാകൃഷ്ണൻ, അസി. കൃഷി ഓഫിസർ നളിനി, ജുമാൻ, സുലേഖ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story