Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 5:04 AM GMT Updated On
date_range 12 Nov 2018 5:04 AM GMTപ്രതിഭ സംഗമം നടത്തി
text_fieldsbookmark_border
ഈങ്ങാപ്പുഴ: ഒയിസ്ക ഇൻറർനാഷനൽ പുതുപ്പാടി ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും അവാർഡ് ദാനവും നടത്തി. താമരശ്ശേരി ഡെപ്യൂട്ടി ഫോറസ്റ്ററ റേഞ്ച് ഓഫിസർ രാജീവ് ഉദ്ഘാടനം ചെയ്തു. ഒയിസ്ക സ്റ്റേറ്റ് കമ്മിറ്റി അംഗം സജി തോമസ് അധ്യക്ഷത വഹിച്ചു. മികച്ച ലവ് ഗ്രീൻ ക്ലബിനുള്ള അവാർഡ് കൈതപ്പൊയിൽ എം.ഇ.എസ് സ്കൂളിനും ടോപ്ടീൻ പരീക്ഷയിൽ ഉന്നതവിജയം നേടിയ എം.ജി.എം സ്കൂളിലെ ബി.എസ്. സായന്ത്, എം.ഇ.എസ് സ്കൂളിലെ ഫാത്തിമ ശബാന എന്നിവർക്കുള്ള മൊമേൻറാ താമരശ്ശേരി സബ് ഇൻസ്പെക്ടർ സായുജ്കുമാർ സമ്മാനിച്ചു. വിദ്യാർഥികൾ തയാറാക്കിയ പച്ചക്കറി തൈകൾ ചടങ്ങിൽ വിതരണം ചെയ്തു. ഒയിസ്ക സ്റ്റേറ്റ് പ്രസിഡൻറ് വി.പി സുകുമാരൻ, സൗത്ത് ഇന്ത്യ കമ്മിറ്റി അംഗം എ.കെ. ബഷീർ, എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ സിസിലി, മാനേജർ കെ.എം.ഡി മുഹമ്മദ് എന്നിവർ സംസാരിച്ചു. ടോപ് ടീൻ പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സ്റ്റേറ്റ് സെക്രട്ടറി വി.പി. സുധാകാരൻ നിർവഹിച്ചു. ഒയിസ്ക ചാപ്റ്റർ സെക്രട്ടറി എൻ.ആർ. ഷാജി സ്വാഗതവും ജോയിൻറ് സെക്രട്ടറി പി.ഡി. ബേബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story