Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗതുകമായി സയൻസ്...

കൗതുകമായി 'സയൻസ് മിറാക്കിൾ'

text_fields
bookmark_border
കൗതുകമായി സയൻസ് മിറാക്കിൾ
cancel
ഓമശ്ശേരി: ചായ ഉണ്ടാക്കുന്നതിന് തല വെച്ചുകൊടുത്ത കൊച്ചു മിടുക്കന് നല്ല ചൂടോടെ ഒരു ഗ്ലാസ് ചായ. ഉള്ളംകൈയിൽ വെച്ച ് തീ കത്തിക്കുക. തീ കട്ടയെടുത്ത് വായിലേക്ക് ഇടുക... പുത്തൂർ ഗവ. യു.പി സ്കൂളിൽ ലോകശാസ്ത്ര ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സയൻസ് മിറാക്കിൾ പ്രോഗ്രാം വിദ്യാർഥികളെ അത്ഭുതപ്പെടുത്തി. ഇവയിൽ ഒളിഞ്ഞുകിടക്കുന്ന ശാസ്ത്രരഹസ്യം പുറത്തായപ്പോൾ ശാസ്ത്രത്തി​െൻറ അപാര സാധ്യതകളെ കുറിച്ചായിരുന്നു പിന്നീട് കുട്ടികളുടെ അന്വേഷണം. യു.പി.അബ്ദുൾ നാസർ, കരുവൻപൊയിൽ ജി.എച്ച്.എസ്.എസിലെ മുഹമ്മദ് സാബിത്ത് എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.എ. ഹുസൈൻ അധ്യക്ഷത വഹിച്ചു. എ. സുരേഷ് കുമാർ സ്വാഗതവും എൻ.വി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story