Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ ജനമൈത്രി...

ബേപ്പൂർ ജനമൈത്രി പൊലീസ് ബോധവത്​കരണ ക്ലാസ് നടത്തി

text_fields
bookmark_border
ബേപ്പൂർ ജനമൈത്രി പൊലീസ് ബോധവത്​കരണ ക്ലാസ് നടത്തി
cancel
ബേപ്പൂർ: ബേപ്പൂർ ജനമൈത്രി പൊലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി 'മാനസിക ആരോഗ്യവും ആത്മഹത്യ പ്രവണതയും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സൗത്ത് അസിസ്റ്റൻറ് കമീഷണർ കെ.പി. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിട്ട. മെഡിക്കൽ ഓഫിസർ ഡോ. ആത്മദേവ് ക്ലാസെടുത്തു. കടലോര ജാഗ്രത സമിതി അംഗം കരിച്ചാലി പ്രേമൻ അധ്യക്ഷത വഹിച്ചു. ബേപ്പൂർ പൊലീസ് പ്രിൻസിപ്പൽ എസ്.ഐ കെ.എച്ച്. റനീഷ്, റെസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ.സി. ബാബു, കെ.പി. ഹുസൈൻ, എ.എസ്.ഐ കെ. ദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story