Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഞ്ഞപ്പുഴ സംരക്ഷണ...

മഞ്ഞപ്പുഴ സംരക്ഷണ പദ്ധതിക്ക്​ രണ്ട്​ കോടി രൂപയുടെ ഭരണാനുമതി നൽകുന്നത്​ പരിഗണിക്കും

text_fields
bookmark_border
മഞ്ഞപ്പുഴ സംരക്ഷണ പദ്ധതിക്ക്​ രണ്ട്​ കോടി രൂപയുടെ ഭരണാനുമതി നൽകുന്നത്​ പരിഗണിക്കും
cancel
ബാലുശ്ശേരി: മഞ്ഞപ്പുഴ സംരക്ഷണ പദ്ധതിക്ക് രണ്ടു കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുന്നത് പരിഗണിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മുഖ്യ ജലസ്രോതസ്സായ മഞ്ഞപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി െഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പനങ്ങാട് പഞ്ചായത്തിലെ തോരാട് മുതൽ കാട്ടാമ്പള്ളി വരെയുള്ള പുഴയിൽ 11 തടയണകളുടെ പുനർ നിർമാണം, കോട്ടനടപ്പുഴ മുതൽ ആറാളക്കൽതാഴം വരെ ഭാഗത്ത് സ്ഥിരം തടയണ നിർമാണം എന്നിവയും ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പാത എന്നിവയുടെ നിർമാണവും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ പ്രവർത്തനങ്ങൾ ഭരണാനുമതി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കാട്ടാമ്പള്ളി ഭാഗത്ത് ബണ്ട് നിർമാണം മൂന്നുഭാഗങ്ങളായി നടപ്പിലാക്കും. മൈനർ ഇറിഗേഷൻ വകുപ്പ് ഇതിനായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ബാക്കിവരുന്ന ഭാഗം ടൂറിസം വകുപ്പുമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞപ്പുഴ-കാട്ടാമ്പള്ളി-ചെേമ്പാളിതാഴെ നടപ്പാത നവീകരണത്തിന് 65 ലക്ഷം രൂപയുടെ പദ്ധതി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടത്തുമെന്ന് എം.കെ. രാഘവൻ എം.പി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ചില സാേങ്കതിക തടസ്സങ്ങളുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചതിനെ തുടർന്നാണ് മന്ത്രിതലത്തിൽ ചർച്ച നടന്നത്. റവന്യൂ, ടൂറിസം, ഇറിഗേഷൻ വകുപ്പുകൾ യോജിച്ചുകൊണ്ടു മാത്രമേ മഞ്ഞപ്പുഴ സംരക്ഷണ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ഷാജു ചെറുകാവിൽ, രൂപലേഖ കൊമ്പിലാട്, വി.എം. കമലാക്ഷി, ഇസ്മാഇൗൽ കുറുെമ്പായിൽ, പി.എൻ. അശോകൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിത, ഇറിഗേഷൻ എക്സി. എൻജിനീയർ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story