Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിങ്കൽ ക്വാറിക്കെതിരെ ...

കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ

text_fields
bookmark_border
കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ
cancel
പേരാമ്പ്ര: ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന നീട്ടുപാറ -മുടിയമ്മൽ കരിങ്കൽ ക്വാറി പ്രവർത്തനത്തിനെതിരെ നാട്ടുകാർ രംഗത്ത്. നിരവധി കുടുംബങ്ങൾക്ക് ഇത് ഭീഷണിയാണ്. എട്ട് അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി ഇതിനടിയിലുള്ള പാറ ശക്തിയേറിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് പൊട്ടിക്കുന്നത്. ഇതി​െൻറ പ്രകമ്പനം പ്രദേശത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ടെന്നും പന്തിരിക്കര ശാഖ മുസ്ലിം ലീഗ്‌ കമ്മിറ്റി ആരോപിച്ചു. വൻതോതിൽ മണ്ണ് മാറ്റി പാറപൊട്ടിക്കുന്നതിനെതിരെ അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്നും, പ്രകൃതി ചൂഷണത്തിനെതിരെ എല്ലാവരും രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ. റശീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, കോടൻ കോട്ടുമ്മൽ അബ്ദുറഹ്മാൻ, കെ.ടി. അബ്ദുൽ ലത്തീഫ്, മുണ്ടക്കറ്റി അമ്മത്, പി.കെ. അബ്ദുൽ സലാം, പി.കെ. യൂസഫ്, ശരീഫ് കയനോത്ത്, കെ.എം. അജ്മൽ, കെ.എം. മുഹമ്മദ് റാഫി, പി.പി. ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story