Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽ കാര്‍ഡ് വിതരണം

തൊഴിൽ കാര്‍ഡ് വിതരണം

text_fields
bookmark_border
തൊഴിൽ കാര്‍ഡ് വിതരണം
cancel
കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഭവനനിര്‍മാണം വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്നവരുമായ ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുപാതികമായി 90 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴിൽ കാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ദിവ്യ സെല്‍വരാജ് അധ്യക്ഷത വഹിച്ചു. വി.കെ. അജിത, എന്‍.കെ. ഭാസ്‌കരന്‍, സീമ കുന്നുമ്മല്‍, എം.പി. സ്മിത, ആര്‍.കെ. ചന്ദ്രന്‍, പ്രോജക്ട് ഓഫിസര്‍ കെ.എം. പ്രസാദ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ എം.പി. ഇന്ദുലേഖ, യു.കെ. റീജ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story