Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2018 5:02 AM GMT Updated On
date_range 2018-11-08T10:32:58+05:30ഭക്ഷ്യമേള
text_fieldsഫറോക്ക്: ഫറോക്ക് ആർ.യു.എ കോളജ് ഭൂമിത്രസേന ക്ലബിെൻറ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖി ഉദ്ഘാടനം നിർവഹിച്ചു. പ്രഫ. അലി മദനി മൊറയൂർ, ഭൂമിത്രസേന ക്ലബ് കോഒാഡിനേറ്റർ ഡോ. എം. ഉമൈർ ഖാൻ, പ്രസിഡൻറ് അസ്‌ലിഫ്, ഹസ്ന, ജംഷാദ്, സകരിയ്യ എന്നിവർ സംസാരിച്ചു. കൂവ ഹൽവ, പനപ്പായസം, ഇളനീർ പായസം, തേങ്ങാച്ചോറ്, ചെമ്പരത്തി - ഇളനീർ-സർബത്ത് ഉപയോഗിച്ചുള്ള പാനീയങ്ങൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണീയ വിഭവങ്ങൾ. ഹംസത് ഇമ്രാൻ, സദീദ് ബിൻ അബ്ദു, അൻഷിദ, വാഫിറ ഹന്ന, അൽമാസ് എന്നിവർ വിവിധ സ്റ്റാളുകൾക്ക് നേതൃത്വം നൽകി. മേള ഇന്ന് സമാപിക്കും.
Next Story