Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:01 AM GMT Updated On
date_range 2018-11-07T10:31:58+05:30'പാതിവഴി പിന്നിടുമ്പോൾ' സ്മരണിക പ്രകാശനം
text_fieldsചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസനപ്രവര്‍ത്തന വിവരണവുമായി തയാറാക്കിയ 'പാതിവഴി പിന്നിടുമ്പോള്‍' സ്മരണിക മന്ത്രി എ.സി. മൊയ്തീന് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിെൻറ സേവനങ്ങളെക്കുറിച്ചുള്ള മൊബൈല്‍ ആപ് 'എെൻറ പഞ്ചായത്ത്' കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 10ാം തരത്തില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിനുവേണ്ടി പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, പ്രളയകാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ ജീവനക്കാര്‍ക്ക് വേണ്ടി അസി. എൻജിനീയർ ഇ. പ്രസീദ് കുമാര്‍, തിരുവങ്ങൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍ ജീവനക്കാര്‍ക്കുവേണ്ടി ജെ.എച്ച്.ഐ സി.കെ. രാമചന്ദ്രന്, കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ ഉടമയെത്തേടി ഏല്പിച്ച ഷാലു അഴീക്കല്‍ എന്നിവരെ പുരസ്കാരം നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന് കോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്മാന്മാരായ ഇ. അനില്‍കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ എന്നിവര്‍ പുരസ്കാരങ്ങള്‍ നൽകി. ജില്ല പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടി. നാരായണി, വിജയന് കണ്ണഞ്ചേരി, സുഹറ മെഹബൂബ്, സെക്രട്ടറി, പി. ജയരാജന്, അസി. സെക്രട്ടറി എം. ഗിരീഷ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. ശശിധരന്, അജയ് ബോസ്, ബിനീഷ് ബിജലി, എം.പി. മൊയ്തീന്‍കോയ, പി. ബാബുരാജ്, ബാബു കുളൂര്‍, അവിണേരി ശങ്കരന്, അജീഷ് പൂക്കാട്, ടി.പി.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Next Story