Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
പ്രകടനം നടത്തി
cancel
കൊയിലാണ്ടി: ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികൾ അങ്ങാടിയിൽ പ്രകടനം നടത്തി. എ. സോമശേഖരൻ, കെ.കെ. രാധാകൃഷ്ണൻ, സി.കെ. സോമൻ, സുരേഷ് ബാബു, ചന്ദ്രൻ, റാഫി മാടാക്കര എന്നിവർ സംസാരിച്ചു. റോഡ് പ്രവൃത്തികൾ ശാസ്ത്രീയമല്ലെന്ന് ആരോപണം കൊയിലാണ്ടി: പി.ഡബ്ല്യു.ഡി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി ശാസ്ത്രീയ രീതിയിലല്ല നടക്കുന്നതെന്ന് ആരോപണം ഉയർന്നു. റോഡുകളുടെ നിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന് സമിതി നിർദേശം നൽകി. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ ലൈറ്റ് സ്ഥാപിക്കാൻ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിനും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനും നിർദേശം നൽകാൻ തീരുമാനിച്ചു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു. ഭൂരേഖ തഹസിൽദാർ കെ. മുരളീധരൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story