Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:01 AM GMT Updated On
date_range 7 Nov 2018 5:01 AM GMTമിച്ചഭൂമി വിവാദം: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
തിരുവമ്പാടി: ജോർജ് എം. തോമസ് എം.എൽ.എ മിച്ചഭൂമി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പങ്കെടുത്ത നേതൃയോഗത്തിേൻറതാണ് തീരുമാനം. സത്യപ്രതിജ്ഞ ലംഘനം നടത്തിയ എം.എൽ.എ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശനിയാഴ്ച മുക്കത്ത് കുറ്റവിചാരണ സദസ്സ് നടത്തും. ഇതിനുശേഷം നിയോജകമണ്ഡലത്തിൽ പ്രതിഷേധ വാഹനപ്രചാരണ ജാഥ നടക്കും. അടിവാരത്തുനിന്ന് തുടങ്ങുന്ന ജാഥ തോട്ടുമുക്കത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബാബു പൈക്കാട്ടിൽ അധ്യക്ഷനായി. സി.ജെ. ആൻറണി, മോയൻ കൊളക്കാടൻ, ഹബീബ് തമ്പി, മില്ലി മോഹൻ, അന്നമ്മ മാത്യു, വി.എൻ. ജംനാസ്, എം.ടി. അഷറഫ്, പി.സി. മാത്യു, അബ്ദു കോയങ്ങോറൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story