Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണപ്പൻകുണ്ട്...

കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടലിൽ വീട് നഷ്​ടപ്പെട്ടവരുടെ വീട്ടുവാടക ഐ.എം.എ നൽകും

text_fields
bookmark_border
കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടലിൽ വീട് നഷ്​ടപ്പെട്ടവരുടെ വീട്ടുവാടക ഐ.എം.എ നൽകും
cancel
ഈങ്ങാപ്പുഴ: കണ്ണപ്പൻ കുണ്ടിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും വീടു നഷ്ടപ്പെട്ട ആറ് കുടുംബങ്ങളുടെ വീട്ടുവാടക ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) താമരശ്ശേരി ബ്രാഞ്ച് നൽകും. വീടുകളുടെ പ്രമാണപത്രം കൈമാറൽ വള്ളിയാട് നടന്ന ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. ജോർജ്ജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, ജില്ല പഞ്ചായത്ത് മെംബർ വി.ഡി ജോസഫ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു. ഐ.എം.എ സംസ്ഥാന ജോയൻറ് സെക്രട്ടറി ഡോ. കെ. വേണുഗോപാൽ, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി പ്രഭാകര അടൂർ, ട്രഷറർ എം.കെ. രാജേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രമാണപത്രം മന്ത്രിക്ക് കൈമാറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story