Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 5:03 AM GMT Updated On
date_range 5 Nov 2018 5:03 AM GMTമുക്കം ഉപജില്ല വിദ്യാരംഗം സർഗോത്സവം
text_fieldsbookmark_border
കൊടിയത്തൂർ: വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സർഗോത്സവം ശിൽപശാല കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്നു. ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നുള്ള 300ലേറെ പ്രതിഭകൾ ശിൽപശാലയിൽ പങ്കെടുത്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എൻ. രവീന്ദ്രകുമാർ പതാകയുയർത്തി. സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.പി. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചാത്ത് അംഗം സാറ, എസ്.എം.സി ചെയർമാൻ ഉമർ പുതിയോട്ടിൽ, നാസർ കൊളായി, കെ.വി. അബ്ദുസ്സലാം, നാസർ കണ്ണാട്ടിൽ, വി. അബ്ദുൽ റഷീദ്, എം. സഫീർ എന്നിവർ സംബന്ധിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.കെ. ഷീല, ജനറൽ കൺവീനർ യു.പി. അബ്ദുറസാഖ്, ഉപജില്ല കോഓഡിനേറ്റർ ജി.എ. റഷീദ്, എം. ഗിരീഷ് കുമാർ, എം.കെ. മുഹമ്മദ് ബഷീർ, പി. ഫൈസൽ, ബി. ഷറീന, എം.കെ. ഷക്കീല നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story