Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:03 AM GMT Updated On
date_range 2018-11-04T10:33:50+05:30ഗതാഗതക്കുരുക്ക്: ചുങ്കത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന്
text_fieldsഗതാഗതക്കുരുക്ക്: ചുങ്കത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് താമരശ്ശേരി: ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടിയാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. ചെക്ക് പോസ്റ്റില്‍നിന്ന് മുക്കം റോഡിലേക്ക് ബദല്‍ റോഡ് നിർമിക്കുക, ട്രാഫിക് സിഗ്‌നല്‍ കാര്യക്ഷമമാക്കുക, താമരശ്ശേരി- ചുങ്കം മിനി ബൈപാസ് നവീകരിക്കുക, ദേശീയ പാത ബൈപാസ് നിർമാണം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഡി.സി.സി ജന. സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ.എ. കബീര്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍.ഒ. കുട്ടന്‍, നവാസ് ഈര്‍പ്പോണ, ജവഹര്‍ പൂമങ്ങലം, അഡ്വ. ജോസഫ് മാത്യു, കെ. സരസ്വതി, എ.പി. ഹുസ്സൈന്‍, ജെസ്സി ശ്രീനിവാസന്‍, എം.പി.സി. ജംഷിദ്, ഫസല്‍ കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാപ് tsy youth congress samara prakhyapanam .jpg താമരശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഡി.സി.സി ജന. സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്യുന്നു
Next Story