Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവകേരളത്തിന് പുസ്തക...

നവകേരളത്തിന് പുസ്തക സമാഹരണം

text_fields
bookmark_border
നവകേരളത്തിന് പുസ്തക സമാഹരണം
cancel
മേപ്പയൂർ: ജനകീയ വായനശാല ലൈബ്രറിയുടെ നേതൃത്വത്തിൽ നവകേരളത്തിന് പുസ്തകസമാഹരണം സാഹിത്യകാരൻ സുരേഷ് മേപ്പയൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ കെ. രതീഷ് പുസ്തകം ഏറ്റുവാങ്ങി. വി.സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.എം. നാരായണൻ, എം.ടി. ദാമോദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. സുരേന്ദ്രൻ സ്വാഗതവും എൻ.പി. അനസ് നന്ദിയും പറഞ്ഞു. ഉപഭോക്തൃ സൗഹൃദ കൗണ്ടർ ഉദ്ഘാടനം മേപ്പയൂർ: കെ.എസ്‌.ഇ.ബി ഇലക്ട്രിക്കൽ സെലക്ഷൻ ഓഫിസിലെ ഉപഭോക്തൃ സൗഹൃദ കൗണ്ടറി​െൻറയും ടോക്കൻ മെഷീ‍​െൻറയും ഉദ്ഘാടനം വിതരണ വിഭാഗം ഉത്തരമേഖല ചീഫ് എൻജിനീയർ എസ്. പരമേശ്വരൻ നിർവഹിച്ചു. ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെ പണം അടക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. കസേരകൾ, ഫാൻ, കുടിവെള്ളം, ടി.വി, എഫ്.എം റേഡിയോ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഡപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീലത സെൽവം അധ്യക്ഷത വഹിച്ചു. എൻ.എൽ. ബിജോയ് (എക്സിക്യൂട്ടിവ് എൻജിനീയർ, നാദാപുരം), എം. നാരായണൻ (എക്സിക്യൂട്ടിവ് എൻജിനീയർ, വടകര), കെ.കെ. രാധാകൃഷ്ണൻ (അസിസ്റ്റൻറ് എൻജിനീയർ, പേരാമ്പ്ര), യൂസഫ് കടുത്തറേമ്മൽ (എസ്.ഐ മേപ്പയൂർ), ടി.എം. ബാലകൃഷ്ണൻ, പി.കെ. പ്രമോദ്, പ്രേമൻ പാമ്പിരിക്കുന്ന്, കെ.സി. രാജൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എൻജിനീയർ പി.ആർ. പോൾ സ്വാഗതവും ബി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story