Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2018 5:02 AM GMT Updated On
date_range 2018-11-03T10:32:38+05:30നേത്രപരിശോധന ക്യാമ്പും മെഗാ മെഡിക്കൽ ക്യാമ്പും നടത്തുന്നു
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ കണ്ടിത്താഴ സാന്ത്വനം മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാമത് പരിപാടിയായ സൗജന്യ നേത്രപരിശോധന-തിമിരരോഗ നിർണയ ക്യാമ്പ് ഇൗ മാസം ആറിന് കണ്ടീത്താഴ സി.എം സെൻററിൽ നടക്കും. കോഴിക്കോട് അൽസലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ വിദഗ്ധ ഡോക്ടമാർ പെങ്കടുക്കും. ഇൗ മാസം 10ന് നാലാമത് പരിപാടിയായ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിൽ ജനറൽ മെഡിസിൽ, ഇ.എൻ.ടി, ഓർത്തോ, ഫാമിലി മെഡിസിൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഡയബറ്റിക് ക്ലബിലേക്കുള്ള രജിസ്ട്രേഷൻ ക്യാമ്പിൽ നടത്തും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം രാവിലെ ഒമ്പതിന് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു നിർവഹിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ലൈബ്രറി ഉദ്ഘാടനം, ജൈവ പച്ചക്കറിത്തൈ നടീൽ പേരാമ്പ്ര: മുയിപ്പോത്ത് എൽ.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനവും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ തൈ നടീലും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു നിർവഹിച്ചു. 'വിഷമുക്ത പച്ചക്കറി: പരിപാലനവും വിളവെടുപ്പും' എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫിസർ പി. ശ്രീധരൻ ക്ലാസെടുത്തു. കേരളപ്പിറവിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിജി രാഘവൻ, കെ.കെ. ദാസൻ, ശ്രീജ പറമ്പത്ത്, സി.കെ. പ്രഭാകരൻ, ടി. മുഹമ്മദ് ഹസൻ, കെ. അനൂപ് എന്നിവർ സംസാരിച്ചു.
Next Story