Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേളന്നൂരിലെ പ്രാചീന...

ചേളന്നൂരിലെ പ്രാചീന ഗുഹാപരിശോധന അവസാനിച്ചു

text_fields
bookmark_border
ചേളന്നൂരിലെ പ്രാചീന ഗുഹാപരിശോധന അവസാനിച്ചു
cancel
ചേളന്നൂര്‍: ഇച്ചന്നൂര്‍ സ്‌കൂളിനു സമീപം നെരോത്ത് ബീവിയുടെ വീട്ടുമുറ്റത്ത് കണ്ട മഹാശിലായുഗ സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രാചീന ഗുഹയിലെ പരിശോധന അവസാനിച്ചു. അഞ്ചു ദിവസമായി കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ.കൃഷ്ണരാജി​െൻറ നേതൃത്വത്തില്‍ പുരാവസ്തു വിഭാഗം നടത്തിയ ഗുഹ പരിശോധനയാണ് വെള്ളിയാഴ്ച പൂര്‍ത്തിയായത്. പുരാവസ്തുവിഭാഗം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം ഡയറക്ട്രേറ്റ് ഓഫ് ആര്‍ക്കിയോളജിയിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ.ആര്‍.സോന ഗുഹ പരിശോധനക്ക് എത്തിയിരുന്നു. പുരാവസ്തുശേഖരങ്ങളൊന്നും ഗുഹയില്‍നിന്ന് കിട്ടിയിട്ടില്ല. ഒരാള്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍പറ്റുന്ന രൂപത്തില്‍ ഗുഹാമുഖത്തിലൂടെ അകത്തുകടന്ന് വായുസഞ്ചാരം കുറഞ്ഞ ഗുഹയിലിരുന്ന് പ്രയാസപ്പെട്ടാണ് പുരാവസ്തു വിഭാഗം പരിശോധന നടത്തിയത്. ഗുഹ കാണാന്‍ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. സമാന രീതിയിലുള്ള ചെങ്കല്‍ ഗുഹ കച്ചേരി റോഡില്‍ ചിരട്ടാട്ടുമലയുടെ താഴ്‌വാരത്ത് നാലു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. CHE-CAVE NEWS PHOTO.jpg ഫോട്ടോ: തിരുവനന്തപുരം ഡയറക്ട്രേറ്റ് ഓഫ് ആര്‍ക്കിയോളജിയിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്‍.സോനയുടെ നേതൃത്വത്തില്‍ ഗുഹ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story