Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2018 5:04 AM GMT Updated On
date_range 2 Nov 2018 5:04 AM GMTസെമിനാര്‍ സംഘടിപ്പിച്ചു
text_fieldsbookmark_border
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ മരച്ചീനിയിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ . ജില്ല തലത്തില്‍ നടത്തിയ സെമിനാര്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പൽ സയൻറിസ്റ്റ് ഡോ. ജി. ബൈജു മരച്ചീനിയിലെ പുതിയ ഇനങ്ങള്‍, വളപ്രയോഗം, രോഗകീടനിയന്ത്രണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. മരച്ചീനിയിലെ വിള ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് പേരാമ്പ്ര ബ്ലോക് ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സ ജോസ് ക്ലാസെടുത്തു. കര്‍ഷകർ അനുഭവങ്ങള്‍ വിദഗ്ധരുമായി പങ്കുവെച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഒാഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന് സ്വാഗതവും സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. പി.എസ്. മനോജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story